ശിവരാത്രിക്ക് ക്ഷേത്രത്തിലെത്തിയ ദലിത് പെൺകുട്ടികളെ തടഞ്ഞു; സംഘർഷത്തിൽ 14 പേർക്ക് പരിക്ക്

ഭോപാൽ: ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെ ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 14 പേർക്ക് പരിക്ക്. മധ്യപ്രദേശിലെ ഖാർഗോണിലാണ് സംഭവം. ക്ഷേത്രത്തിലെത്തിയ ദലിത് വിഭാഗത്തെ ഉന്നത ജാതിക്കാർ തടയുകയായിരുന്നുവെന്നാണ് പരാതി.

ഛപ്ര ഗ്രാമത്തിലെ സനവാദ് മേഖലയിൽ മൂന്നു സമുദായങ്ങൾ ചേർന്ന് നിർമിച്ച ക്ഷേത്രത്തിലാണ് സംഭവം. വാക്കു തർക്കം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ പൊലീസ് എത്തിയാണ് ആളുകളെ മാറ്റിയത്. ഇരുവിഭാഗങ്ങളിൽ നിന്ന് ​ശക്തമായ ക​ല്ലേറുമുണ്ടായതായി പൊലീസ് പറഞ്ഞു.

ഇരുവിഭാഗത്തിന്റെയും പരാതിയിൽ പൊലീസ് കേസെടുത്തു. ദലിത് പെൺകുട്ടികളെ ക്ഷേത്രത്തിൽ തടയുകയായിരുന്നുവെന്നാണ് ​ആരോപണം. സംഭവത്തിൽ കണ്ടാലറിയാവുന്ന 17 പേർക്കും 25 അജ്ഞാതർക്കും എതിരെയാണ് കേസെടുത്തത്. 

Tags:    
News Summary - 14 injured as shivratri sees clashes over caste in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.