തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് കാണാനെത്തിയ 14കാരനെ കാള കുത്തിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് കാണാനെത്തിയ 14കാരനെ കാളക്കുത്തി കൊന്നു. ധർമ്മപുരി ജില്ലയിലെ താഡാംഗം ഗ്രാമത്തിലാണ് സംഭവമുണ്ടായത്.

ഗോകുൽ കുടുംബാംഗങ്ങളോടൊപ്പമാണ് ജല്ലിക്കെട്ട് കാണാനെത്തിയത്. ഇതിനിടെയാണ് സംഭവമുണ്ടായത്. വയറ്റിൽ കാളയുടെ കുത്തേറ്റ ഗോകുലിനെ ഉടൻ സമീപത്തെ സർക്കകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജെല്ലി​ക്കെട്ടിനിടെ ഈ സീസണിൽ മരിക്കുന്ന നാലാ​മത്തെയാളാണ് ഗോകുൽ.

തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ചാണ് ജെല്ലിക്കെട്ട് നടത്താറുള്ളത്. ​നാലാം ദിവസം നടക്കുന്ന മാട്ടുപൊങ്കലിലാണ് ജെല്ലിക്കെട്ട് നടക്കാറുള്ളത്. പൊങ്കലിന്റെ നാലാം ദിവസമായ മാട്ടുപൊങ്കൽ ദിനത്തിലാണ് ​ജെല്ലിക്കെട്ട് നടക്കുക.

Tags:    
News Summary - 14-year-old gored to death by bull during Jallikattu event in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.