ശ്രീനഗർ: ജമ്മു-കശ്മീരിൽ തിരക്കേറിയ മാർക്കറ്റിനു നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നു സുരക്ഷ ഭടന്മാരുൾപ്പെടെ 35 പേർക്ക് പരിക്കുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ജമ്മു-കശ്മീരിൽ നടന്ന മൂന്നാമത്തെ ഗ്രനേഡ ് ആക്രമണമാണിത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് തെരുവുകച്ചവടക്കാരെ ലക്ഷ്യമാക്കിയ ആക്രമണം.
നഗരമധ്യത്തിലെ ഹരി സിങ് ഹൈ സ്ട്രീറ്റ് മാർക്കറ്റിലെ കച്ചവടക്കാരനായ സഹാരൺപുർ സ്വദേശി റിങ്കു സിങ് (40) ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. മാർക്കറ്റ് സൈന്യം വളഞ്ഞിരിക്കുകയാണ്. അക്രമികളെ പിടികൂടാനായിട്ടില്ല.
ഒരാഴ്ച മുമ്പ് വടക്കൻ കശ്മീരിലെ സോപോർ പട്ടണത്തിൽ സമാനമായ ആക്രമണത്തിൽ 15 നാട്ടുകാർക്ക് പരിക്കേറ്റിരുന്നു. ഒക്ടോബർ 26ന് ചെക്ക്പോസ്റ്റിൽ വാഹനങ്ങൾ പരിശോധിക്കുന്ന സി.ആർ.പി.എഫ് സംഘത്തിനു നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞുണ്ടായ സ്ഫോടനത്തിൽ ആറ് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.