മുംബൈ: മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 238ലേറെ പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇത ിൽ 217 പേർ മുംബൈ നഗരത്തിൽനിന്നാണ്. ഞായറാഴ്ച 15 പേർക്കുകൂടി രോഗം ബാധിച്ചതോടെ ധാരാവിയ ിൽ കോവിഡ് ബാധിതർ 43 ആയി. ഇതിനകം നാലുപേർ മരിച്ചു. ഇവരുമായി സമ്പർക്കമുള്ളവരാണ് പ ുതുതായി രോഗം കണ്ടെത്തിയവരിൽ ഒമ്പതുപേർ. ഇതോടെ മുംബൈയിലെ 1,399 പേരടക്കം മഹാരാഷ് ട്രയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,000 കടന്നു. ഇതുവരെ കോവിഡ്മൂലം 143 മരണമാണ് സംസ് ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 16 മരണങ്ങൾ കോവിഡ്മൂലമാണെന്ന് ഞായറാഴ്ച സ്ഥിരീക രിച്ചതോടെ മുംബൈയിലെ മരണസംഖ്യ 92 ആയി.
പ്രമുഖ ചാനലിലെ മൂന്നു മാധ്യമപ്രവർത്തകർക്കും പഞ്ചനക്ഷത്ര ഹോട്ടലായ താജിലെ ആറു ജീവനക്കാർക്കും കോവിഡ് ബാധിച്ചു. ചാനൽ വാടകക്കെടുത്ത പവായിലെ ഹോട്ടലിൽ താമസിച്ച് ജോലിചെയ്യുന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി ബന്ധമുള്ള 37 പേരുടെ റിപ്പോർട്ട് നെഗറ്റിവാണെങ്കിലും നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച മുംബ്ര പൊലിസിലെ സീനിയർ ഇൻസ്പെക്ടറുമായി ബന്ധപ്പെട്ട പൊലിസുകാരെയും പത്രപ്രവർത്തകരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
സന്ദർശനത്തിന് എത്തിയവരും വിദേശങ്ങളിൽനിന്ന് നാട്ടിലേക്കുള്ള മടക്കത്തിനിടെ വന്നവരും ഉൾപ്പെടെ നിരവധി മലയാളികൾ മുംബൈയിൽ കുടുങ്ങിയിട്ടുണ്ട്. ഇവരെ േറാഡ് മാർഗം നാടെത്തിക്കാൻ മലയാളി സംഘടനകൾ ശ്രമിക്കുന്നു. എന്നാൽ, കർണാടക അതിർത്തി അടച്ചത് പ്രതിസന്ധിയായി. നഗരത്തിൽ കുടുങ്ങിയവർക്ക് മുംബൈയിൽ ചെറുകിട ഹോട്ടലുകൾ നടത്തുന്ന ബജറ്റ് ഹോട്ടൽ അസോസിയേഷൻ താമസ, ഭക്ഷണ സൗകര്യം നൽകുന്നുണ്ട്.
അതേസമയം, പുണെയിലെ റൂബി ഹാൾ മൾട്ടിസ്പെഷാലിറ്റി ആശുപത്രിയിൽ രണ്ടു മലയാളികളടക്കം മൂന്നു നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. അവധിക്കുശേഷം തിരിച്ച് ജോലിയിൽ പ്രവേശിച്ച 45 കാരിയിലാണ് ആദ്യം രോഗലക്ഷണങ്ങൾ പ്രകടമായത്. തുടർന്ന് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതേടെ മറ്റു 40 ഒാളം പേരെ അധികൃതർ നിരീക്ഷണത്തിലാക്കി.
ബംഗളൂരുവിൽ ഡോക്ടർക്ക് രോഗം; 50 പേർ നിരീക്ഷണത്തിൽ
ബംഗളൂരു: ബംഗളൂരുവിൽ കോവിഡ്-19 പോസിറ്റിവ് രോഗിയെ പരിശോധിച്ച ഡോക്ടർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രത. മുൻകരുതലായി ബംഗളൂരു ക്യൂൻസ് റോഡിലെ ഷിഫ ആശുപത്രി രണ്ടാഴ്ചത്തേക്ക് അടച്ചിട്ടു. ശനിയാഴ്ചയാണ് ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചത്. വിക്ടോറിയ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലുള്ള 32 കാരനായ ഡോക്ടറുടെ നില തൃപ്തികരമാണ്.
ദിവസങ്ങൾക്ക് മുമ്പാണ് ശ്വാസകോശ സംബന്ധമായ അസുഖമുള്ള 42കാരനെ പി.ജി അവസാന വർഷ വിദ്യാർഥികൂടിയായ 32കാരൻ പരിശോധിച്ചത്. കോവിഡ്-19 രോഗചികിത്സയിൽ ഉൾപ്പെടുത്തിയ സ്വകാര്യ ആശുപത്രികളിൽ ഷിഫയും ഉൾപ്പെട്ടിരുന്നു. കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായി സമ്പർക്കം പുലർത്തിയ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ആശുപത്രിയിലെ 50പേരെ ഇതോടെ നിരീക്ഷണത്തിലാക്കി.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.