ന്യൂഡൽഹി: രാജ്യത്തെ മത ട്രസ്റ്റുകള്‍ അവരുടെ സ്വത്തിെൻറ 80 ശതമാനം കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് 10ാം ക്ലാസുകാരൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. ഡെറാഡൂണ്‍ സ്വദേശിയായ അഭിനവ് ശര്‍മ എന്ന 15 വയസുകാരനാണ് കത്തെഴുതിയത്.
ലോകം മുഴുവന്‍ കൊവിഡ് മഹാമാരിയുടെ ഭീതിയിലാണ്. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് സാമൂഹിക അകലം പാലിക്കാൻ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യപോലുള്ള ജനസംഖ്യയേറിയ വികസ്വര രാജ്യത്ത് ഇത്തരം അടച്ചുപൂട്ടലുകൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളും ഭിക്ഷക്കാരും കൂലവേലക്കാരും വീടില്ലാത്തവരും ഒറ്റ രാത്രികൊണ്ട് ജീവിതമാർഗമേതുമില്ലാതെയായി. ലോക്ഡൗൺ നീട്ടിയാൽ അവർ എങ്ങനെ ജീവിക്കും.
ഇൗ സാഹചര്യം പരിഗണിച്ച് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ മത ട്രസ്റ്റുകളോട് അവരുടെ കയ്യിലുള്ള 'ദൈവത്തിെൻറ സ്വത്തിെൻറ 80 ശതമാനം നിര്‍ബന്ധമായും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ഉത്തരവിടണം. ദൈവത്തിെൻറ സന്തതികളെ സംരക്ഷിക്കുന്നതിന് ഈ പണം ഉപയോഗിക്കുന്നതിൽ ദൈവത്തിന് സന്തോഷമേ ഉണ്ടാകൂ എന്ന കാര്യത്തിൽ തനിക്കുറപ്പുണ്ടെന്നും 15കാരന്‍ കത്തില്‍ പറയുന്നു.
നമ്മുടെ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട് സാമൂഹിക അകലം പാലിക്കൽ മാത്രമാണ് ഇപ്പോൾ നമ്മെ വൈറസിൽ നിന്നും രക്ഷിക്കുക എന്ന്. അതുകൊണ്ട് ലോക്ഡൗൺ ഇനിയും നീട്ടുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ അത് ജനങ്ങളെ ബാധിക്കാതിരിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും അഭിനവ് നിർദേശിച്ചു. കോവിഡ് 19 മഹാമാരി ചൈനയിൽ പൊട്ടിപ്പുറപ്പെട്ടത് മുതൽ താൻ അതിനെ കുറിച്ച് പഠിച്ചുവരികയാണെന്നും കത്തിൽ പറയുന്നുണ്ട്. അഭിനവിെൻറ മാതാപിതാക്കള്‍ ആരോഗ്യമേഖലയിലാണ് ജോലിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.