ഉത്തർപ്രദേശിൽ 15കാരിയെ കൂട്ടബലാത്സംഗം ചെയ്​തു

ലഖ്​നോ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ 15കാരിയെ ഒരു സംഘം കൂട്ടബലാത്സംഗം ചെയ്​തു. ചൊവ്വാഴ്​ച വൈകുന്നേരം സൈക്കിളിൽ വീട്ടിലേക്ക്​ പോവുകയായിരുന്ന പെൺകുട്ടിയെയാണ്​ ഗോണ്ടയിൽ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്​തത്​.

എതിർത്തപ്പോൾ കത്തികൊണ്ട്​ പെൺകുട്ടിയെ കുത്തിയതായി ​ പൊലീസ്​ എസ്​.പി ശൈലേഷ്​ കുമാർ പാണ്ഡെ പറഞ്ഞു. സംഭവത്തിൽ നാലുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്​. പെൺകുട്ടിയുടെ കുടുംബവും കുറ്റവാളികളുമായി നേരത്തേ ശത്രുതയുണ്ടായിരുന്നെന്ന്​ പൊലീസ്​ പറഞ്ഞു.

Tags:    
News Summary - 15 year old girl gang-raped in Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.