ബംഗ്ലാദേശ് അതിർത്തിയിലെ 150ഓളം ഇന്ത്യൻ കുടുംബങ്ങളെ അസമിൽ പുനഃരധിവസിപ്പിക്കും

ദിസ്പൂർ: ബംഗ്ലാദേശ് അന്താരാഷ്ട്ര അതിർത്തിയിൽ അസമിലെ കരിംഗഞ്ച് ജില്ലക്ക് സമീപത്തെ 150ൽ പരം ഇന്ത്യൻ കുടുംബങ്ങളെ അസമിൽ പുനഃരധിവസിപ്പിക്കാനൊരുങ്ങി സർക്കാർ. ഇന്ത്യക്കാരാണെങ്കിലും അകത്തേക്ക് കടക്കുവാൻ ഇവർക്ക് അതിർത്തി സുരക്ഷ സേനയുടെ അനുമതി വേണമായിരുന്നു.

കരിംഗഞ്ച് ബംഗ്ലാദേശുമായി 93 കിലോമീറ്റർ നീളമുള്ള അന്താരാഷ്ട്ര അതിർത്തി പങ്കിടുന്നുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശം പ്രത്യകം വേലികെട്ടി തിരിച്ചിരുന്നു. ഗോബിന്ദാപൂർ, ലഫസായിൽ, ലംജുവാർ, ജൊബെയ്ൻപൂർ, മാഹിസാഷാൻ തുടങ്ങി ഒമ്പത് ഗ്രാമങ്ങളാണിവിടെയുള്ളത്. ഇവിടെ താമസിക്കുന്നവരോട് ജൂൺ 30നോടകം ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ അറിയിച്ചിരുന്നു.

അനുവദിച്ച സമയത്തിനകം വന്നാൽ നഷ്ടപരിഹാരവും ആവശ്യപ്പെടാമെന്ന് സർക്കാർ അറിയിച്ചു. ഇവരെ പൂർണമായും അതിർത്തിക്കകത്തേക്ക് വിളിക്കുകയോ ഇപ്പോൾ താമസിപ്പിച്ചിരിക്കുന്ന വേലി നീട്ടി പുനഃർനിർമിക്കുകയോ ചെയ്യുമെന്ന് ഉന്നതതല സമ്മേളനത്തിന് ശേഷം മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ദേവ് ജ്ഞാനേന്ദ്ര ത്രിപാഠി പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങളും സ്വന്തമായൊരിടവും ഇല്ലാതെ ഇവർ നേരിടുന്ന പ്രതിസന്ധികൾ അനവധിയാണ്. വിദ്യാഭ്യാസം, ആരോഗ്യ സുരക്ഷ തുടങ്ങിയതും വേണ്ടവിധം ഈ ഗ്രാമങ്ങളിൽ ലഭിക്കാറില്ല. 2021ൽ ദുർഗ പൂജ സമയത്തുണ്ടായ കലാപത്തിൽ ഗ്രാമങ്ങളിലെ ആളുകൾ അഭയം തേടി ബംഗ്ലാദേശിലേക്ക് കടന്നിരുന്നു. ചിലരെ ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരാൾ ഇപ്പോഴും ജയിലിലാണ്.

Tags:    
News Summary - 150 Indian families residing outside border fence to be rehabilitated in Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.