രാജ്യത്ത്​ പ്രതിദിന കോവിഡ്​ കേസുകൾ ഒന്നര ലക്ഷം കടന്നു; സർവകാല റെക്കോഡ്​

ന്യൂഡൽഹി: രാജ്യത്ത്​ പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണത്തിൽ സർവകാല റെക്കോഡ്​. 1,52,879 പുതിയ കേസുകളാണ്​ 24 മണിക്കൂറിനിടെ റിപ്പോർട്ട്​ ചെയ്​തത്​.

ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 1.33 കോടിയായി. 839 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇതോടെ രാജ്യത്ത്​ മഹാമാരിക്ക്​ കീഴടങ്ങിയവരുടെ എണ്ണം 1.69 ലക്ഷമായി.

തുടർച്ചയായി അഞ്ചാം ദിവസമാണ്​ പ്രതിദിനം റിപ്പോർട്ട്​ ചെയ്യുന്ന കേസുകളുടെ എണ്ണം ലക്ഷം കടക്കുന്നത്​. 90,584 പേർ രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 11.08 ലക്ഷമാളുകളാണ്​ നിലവിൽ ചികിത്സയിലു​ള്ളത്​.

മഹാരാഷ്​ട്ര, ചത്തീസ്​ഗഢ്​, കർണാടക, ഉത്തർ പ്രദേശ്​, കേരള എന്നീ സംസ്​ഥാനങ്ങളിലാണ്​ രാജ്യത്തെ കോവിഡ്​ രോഗികളിൽ 72.33 ശതമാനവും. നിലവിൽ ചികിത്സയിലുള്ളവരിൽ 51.23 ശതമാനം ആളുകളും മഹാരാഷ്​ട്രയിൽ നിന്നാണ്​.

ഇതിനോടകം രാജ്യത്ത്​ 10.15 കോടിയാളുകളെ വാക്​സിനേഷന്​ വിധേയമാക്കി.

Tags:    
News Summary - 1,52,879 Fresh covid-19 Cases In India In Biggest-Ever One-Day Spike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.