ആഗ്ര: റമദാനിലെ രാത്രിയിലുള്ള 'തറാവീഹ്' നമസ്കാരം പൊതു നിരത്തിൽ നടത്തിയതിന് ആഗ്രയിൽ 153 പേർക്കെതിരെ പൊലീസ് കേസ്. ശത്രുത പ്രോത്സാഹിപ്പിക്കുന്നതിനെതിരായ 153 എ ഉൾപ്പെടെ വകുപ്പുകൾ ചുമത്തിയാണ് കേസ്. നമസ്കാരം നിർവഹിക്കാനുള്ള വ്യവസ്ഥകൾ ലംഘിച്ചതിനാണ് നടപടിയെന്ന് ആഗ്ര എസ്.എസ്.പി സുധീർ കുമാർ പറഞ്ഞു. ഇംലി വാലി മസ്ജിദിനോട് ചേർന്ന റോഡിലാണ് ശനിയാഴ്ച രാത്രി നമസ്കാരം നടന്നത്. നേരത്തെ, റമദാനിലെ രാത്രി നമസ്കാരത്തിന് അനുമതി നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. ഇത് ലംഘിച്ചെന്നാണ് കേസ്.
എന്നാൽ, കഴിഞ്ഞ 40 വർഷമായി ഇവിടെ രാത്രിയിൽ നമസ്കാരം നടക്കുന്നുണ്ടെന്നും അതുമൂലം റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാറില്ലെന്നും സംഘാടകരിലൊരാൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.