യു.പിയിൽ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; അറസ്റ്റ് ഭയന്ന് പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു

ലഖ്നോ: ഉത്തർപ്രദേശിൽ പതിനഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു. അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭയമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.

തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പിതാവിന്‍റെ കടയിൽ പോയി മടങ്ങുന്നതിനിടെയാണ് മൂന്ന് പേരടങ്ങുന്ന സംഘം കുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയത്. നടന്നുപോകുകയായിരുന്ന കുട്ടിയെ ഓട്ടോയിലേക്ക് ബലമായി കയറ്റിയ സംഘം സമീപത്തെ ഇഷ്ടിക ചൂളയിലെത്തിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തനിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മനസിലാക്കിയ പ്രതികളിലൊരാളായ ജഗദീഷ് എന്ന യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. കേസിൽ 18നും 20നും ഇടയിൽ പ്രായമുള്ള രൂപേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കറുവ എന്ന യുവാവിനായുള്ള തെരച്ചിൽ തുടരുകയാണ്.

അതേസമയം പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പരിശോധന തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ജഗദീഷിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൈമാറി.  

Tags:    
News Summary - 15year old girl gangraped in UP; one of the accused hanged himself fearing arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.