ഗുവാഹത്തി: അസാമിൽ ജോർഹത്ത് മെഡിക്കൽ കോളജിൽ ഒമ്പത് ദിവസത്തിനിടെ 16 നവജാതശിശുക്കൾ മരിച്ചു. നവംബർ ഒന്ന് മുതൽ ഒമ്പത് വരെയുള്ള കാലയളവിലാണ് മരണങ്ങൾ ഉണ്ടായിരിക്കുന്നത്. ഇതിെൻറ കാരണം എന്തെന്ന് വ്യക്തമല്ല. നവജാത ശിശുക്കൾ മരിച്ചതുമായി ബന്ധപ്പെട്ട് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
ജനിതക തകരാറുകൾ, ഭാരക്കുറവ് എന്നിവ മൂലമാണ് കുട്ടികൾ മരിച്ചതെന്ന വിശദീകരണമാണ് ആശുപത്രി അധികൃതർ നൽകുന്നത്. സംഭവത്തെ കുറിച്ച് പഠിക്കാൻ ഉന്നതസംഘത്തെ അയച്ചിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണം നടത്തി അവർ ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നും അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
നവജാതശിശുക്കൾക്ക് പ്രത്യേക പരിഗണന നൽകാനുള്ള യുണിറ്റിലാണ് മരണങ്ങൾ ഉണ്ടായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തിൽ അനാസ്ഥ ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.