സഞ്ചരിക്കുന്ന ഓ​ട്ടോയിൽ അഭ്യാസപ്രകടനം നടത്തുന്ന പതിനാറുകാരൻ

ഓടുന്ന ഓ​ട്ടോയിൽ അഭ്യാസപ്രകടനം; പതിനാറുകാരൻ അറസ്റ്റിൽ

മുംബൈ: തിരക്കേറിയ നഗരമധ്യത്തിൽ ഒാടിക്കൊണ്ടിരുന്ന ഓ​ട്ടോറിക്ഷയിൽ അഭ്യാസപ്രകടനം നടത്തിയ 16കാരനെ കാണ്ഡീവ്​ലി പൊലീസ്​ അറസ്റ്റ്​ ചെയ്​തു. പ്രായപൂർത്തിയാകാത്ത ഈ ആൺകുട്ടിക്കൊപ്പം ഓ​ട്ടോ ഓടിച്ചയാളും അറസ്റ്റിലായി. ഇയാൾ​ ലൈസൻസ്​ ഇല്ലാതെയാണ്​ വണ്ടി ഓടിച്ചിരുന്നത്​.

സഞ്ചരിക്കുന്ന ഓ​ട്ടോയിൽ കൗമാരക്കാരന്‍റെ അഭ്യാസപ്രകടനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ഈ ദൃശ്യങ്ങളിൽ വാഹനത്തിന്‍റെ നമ്പർ വ്യക്​തമായിരുന്നു. ഇത്​ പിന്തുടർന്നാണ്​ പൊലീസ്​ ഇരുവരെയും പിടികൂടിയത്​. കാണ്ഡീവ്​ലി വെസ്റ്റ്​ സ്വദേശിയായ ജാസിം ഹവാൽദറാണ്​ വാഹനം ഓടിച്ചിരുന്നത്​. അന്വേഷണത്തിനിടയിൽ,​​ ഇയാൾക്ക്​ ലൈസൻസ്​ ഇല്ലെന്നത്​ പൊലീസി​െന്‍റ ശ്രദ്ധയിൽപെടുകയായിരുന്നു.

പാർക്​ ചെയ്​ത ഒരു ഓ​ട്ടോറിക്ഷ എടുത്താണ്​​ ഹവാൽദർ കൗമാരക്കാരനുമായി യാത്ര നടത്തിയത്​. പതിനാറുകാരനാവ​ട്ടെ, അഭ്യാസപ്രകടനങ്ങൾ നടത്തിയതിനൊപ്പം വഴിയേ പോകുന്നവരെ അധിക്ഷേപിക്കുകയും ചെയ്​തു. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന്​ ഉൾപെടെ വിവിധ ഐ.പി.സി വകുപ്പുകൾ പ്രകാരമാണ്​ ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്​. 

Tags:    
News Summary - 16-Year-Old Arrested For Performing Stunts In Moving Auto in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.