ഭോപാൽ: കോവിഡ് പ്രതിരോധ വാക്സിൻ എടുത്തതിനു പിന്നാലെ 16കാരന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ബാഘ്കാ പുരയിൽ ശനിയാഴ്ചയാണ് സംഭവം. കമലേഷ് കുശ്വാഹയുടെ മകൻ പില്ലുവിനാണ് തലകറക്കവും പിന്നീട് വായിൽനിന്ന് നുരയും പതയും വന്നത്.
18 വയസ്സിൽ താഴെയുള്ളവർക്ക് വാക്സിൻ വിതരണം തുടങ്ങാത്ത സാഹചര്യത്തിൽ എങ്ങനെയാണ് ലഭിച്ചതെന്ന കാര്യം അന്വേഷിക്കുമെന്ന് മൊറേന ജില്ല ചീഫ് മെഡിക്കൽ ഓഫിസർ ഡോ. എ.ഡി. ശർമ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം വിദഗ്ധ ചികിത്സക്കായി ഗ്വാളിയോറിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു.
പകരം വീട്ടിലേക്ക് കൊണ്ടുപോയി എന്നാണ് ലഭിച്ച വിവരം. തുടർന്ന് ആരോഗ്യസംഘത്തെ വീട്ടിലേക്ക് അയച്ചു. കുട്ടിക്ക് നേരേത്ത അപസ്മാരം ഉണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. ആധാർപ്രകാരം പില്ലുവിന് 16 വയസ്സാണെന്നും 2005 ജനുവരി ഒന്നാണ് ജനിച്ച ദിവസമെന്നും അയൽവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.