ന്യൂഡൽഹി: കാവഡ് യാത്രയുമായി ബന്ധപ്പെട്ട് മുസഫര്‍ നഗര്‍ ജില്ലയിലെ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നവർ അവരുടെ മതം സംബന്ധിച്ച വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ഭരണഘടനാവിരുദ്ധവും സാമുദായിക ധ്രുവീകരണത്തിന് വഴിയൊരുക്കുന്നതുമാണെന്ന് മുസ്‍ലിം ലീഗ്.
മുസ്‍ലിം കച്ചവടക്കാരെ ലക്ഷ്യം വെച്ച് വര്‍ഗീയമായി വേര്‍തിരിക്കുന്നതിനുവേണ്ടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ്, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, നവാസ് കനി, അഡ്വ. ഹാരിസ് ബീരാന്‍ എന്നിവർ പ്രധാനമന്ത്രിക്ക് കത്തയച്ചു.
കാവഡ് യാത്രികർ മുസ്‍ലിം കച്ചവടക്കാരില്‍നിന്ന് ഭക്ഷണങ്ങളും മറ്റും വാങ്ങുന്നത് തടയുക എന്ന ലക്ഷ്യവും ഈ തീരുമാനത്തിന്റെ പിന്നിലുണ്ട്. പതിറ്റാണ്ടുകളായി ഈ യാത്ര വളരെ സമാധാനപരമായാണ് ഈ പ്രദേശങ്ങളിലൂടെ കടന്നുപോകുന്നത്. ഈ ഉത്തരവ് നിരവധി മുസ്‍ലിം കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുകയും അതുവഴി സാമുദായിക പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യുമെന്നും എം.പിമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.