പട്ന: രാജസ്ഥാനിലെ കോട്ടയിൽ 16 വയസുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. ബിഹാർ നളന്ദ സ്വദേശിയാണ് മരണപ്പെട്ടത്. നിരവധി തവണ വാതിലിൽ തട്ടിയിട്ടും തുറക്കാതായതോടെ മറ്റ് വിദ്യാർഥികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിനരികിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും സമീപകാലത്തായി കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായിരുന്നോ എന്ന് കുടുംബത്തോട് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമാർട്ടത്തിന് കൈമാറി. ഒരു വർഷത്തോളമായി കുട്ടി നീറ്റിനായി കോട്ടയിൽ കോചിങ് നടത്തിവരികയാണ്. കുട്ടിയുടെ സഹോദരനും കോട്ടയിൽ കോച്ചിങ്ങിന് ചേർന്നിരുന്നു.
ഈ വർഷം ഇതുവരെ പന്ത്രണ്ടോളം വിദ്യാർഥികളാണ് കോട്ടയിൽ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വർഷം 27 പേരാണ് കോട്ടയിൽ ആത്മഹത്യ ചെയ്തത്. 2022ൽ കോട്ടയിൽ മരണപ്പെട്ടത് 15 വിദ്യാർഥികളാണ്. 2019ൽ ഇത് 18 ആയിരുന്നു. 2018 ൽ 20, 2017ൽ ഏഴ് പേർ. 2016ൽ 17, 2015ൽ 18 എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്ത മറ്റ് വിദ്യാർഥികളുടെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.