ന്യൂഡൽഹി: രാജ്യത്ത് 17 ജില്ലകളിലാണ് കോവിഡ് പടരുന്നതെന്നും ഇതിൽ ഏഴെണ്ണം കേരളത്തിലാണെന്നും കേന്ദ്ര ആരോഗ്യവകുപ്പ്. മിസോറമിലാണ് അഞ്ചെണ്ണം. ചില ജില്ലകളിൽ മാത്രമാണ് കേസുകൾ കൂടുന്നത്.
കോവിഡ് നിരക്ക് ഉയരുന്നതിൽ ആശങ്ക വേണ്ടെന്നും പുതിയ വകഭേദം കണ്ടെത്തിയിട്ടില്ലെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിൽ ജനങ്ങൾ കാണിക്കുന്ന അലസതയും ഇവർ ചൂണ്ടിക്കാട്ടി. പലരും വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കുന്നില്ല.
നിലവിൽ ബി.എ-2, ബി.എ-4, ബി.എ-5 തുടങ്ങിയ വകഭേദങ്ങളാണുള്ളതെന്നും പ്രതിരോധത്തിനായുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി (എൻ.ടി.എ.ജി.ഐ) ചെയർമാൻ ഡോ. എൻ.കെ. അറോറ വ്യക്തമാക്കി. ഇതിന് പടരാനുള്ള സാധ്യത ചെറിയ തോതിൽ കൂടുതലാണ്.
കോവിഡ് കേസുകൾ കൂടിയെങ്കിലും ആശുപത്രിയിലെത്തുന്നവരുടെയും മരണം സംഭവിക്കുന്നവരുടെയും എണ്ണത്തിൽ വർധനയില്ലെന്ന് 'എയിംസ്' ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.