ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ സഹപാഠി ജീവനൊടുക്കി. ഹൈദരാബാദിലെ അമ്പാർപ്പേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. പെൺകുട്ടിയെ പ്രതി ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നും പ്രണയാഭ്യർത്ഥന നിരസിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് റിപ്പോർട്ട്.
വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയ പതിനേഴുകാരനും പെൺകുട്ടിയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനിടെ അടുക്കളയിൽ നിന്നും കത്തിയെടുത്ത പ്രതി കുട്ടിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിനിടെ പ്രതിയെ തടുക്കാനെത്തിയ ബന്ധുവായ മറ്റൊരു പെൺകുട്ടിക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.ിരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയതോടെ പ്രതിക്കെതിരെ അന്വേഷണം പൊലീസ് ഊർജിതമാക്കിയിരുന്നു. യുവാവിന്റെ മൊബൈൽ ട്രേസ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ ഇയാൾ ട്രെയിനിനു മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പാളത്തിൽ നിന്നും ഇയാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.