ന്യൂഡൽഹി: 177 കശ്മീരി പണ്ഡിറ്റ് അധ്യാപകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി നിയമിച്ചു. ശ്രീനഗർ ഉൾപ്പടെയുള്ള സുരക്ഷിത സ്ഥലങ്ങളിലേക്കാണ് ഇവർക്ക് സ്ഥലം മാറ്റം നൽകിയത്. കശ്മീരിൽ പണ്ഡിറ്റ് ജനവിഭാഗങ്ങൾക്കെതിരായ അക്രമം വർധിക്കുന്നതിനിടെയാണ് മാറ്റം.
കശ്മീരിലെ അക്രമസംഭവങ്ങളെ തുടർന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിൽ കശ്മീരിലെ സുരക്ഷാസ്ഥിതി ആഭ്യന്തര മന്ത്രി വിലയിരുത്തിയിരുന്നു. കശ്മീരി പണ്ഡിറ്റുകളുടേയും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തി ജമ്മുകശ്മീരിൽ ജോലി ചെയ്യുന്നവരുടേയും സുരക്ഷ ഉറപ്പാക്കണമെന്നും അമിത് ഷാ നിർദേശം നൽകിയിരുന്നു.
കശ്മീർ താഴ്‌വരയിൽ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്കും കൊലപാതകങ്ങൾക്കും പാകിസ്താനെ കുറ്റപ്പെടുത്തി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ രംഗത്തെത്തിയിരുന്നു. കൊലപാതകങ്ങളെ തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ താഴ്വരയിൽ എത്തിയിരുന്നു. ഇതിനിടെയാണ് കേന്ദ്ര അന്വേഷണ സംഘത്തിന്റെ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.