രാജ്യത്ത്​ പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം ഏഴുമാസത്തെ കുറഞ്ഞ നിരക്കിൽ​​

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 18,166 പുതിയ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. ഏഴുമാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്​. 214 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇതുവരെ 4,50,589 പേരാണ്​ രാജ്യത്ത്​ മഹാമാരി ബാധിച്ച്​ മരിച്ചത്​.

23,624 പേർ രോഗമുക്തി നേടി. രാജ്യത്ത്​ ഇതുവരെ 3.32 കോടിയാളുകൾ രോഗമുക്തി നേടിയിട്ടുണ്ട്​. 97.99 ആണ്​ രോഗമുക്തി നിരക്ക്​.

രാജ്യത്ത്​ നിലവിൽ ചികിത്സയില​ുള്ളവരുടെ എണ്ണം 2.30,971 ആയി കുറഞ്ഞു. 2020 മാർച്ചിന്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്​. ഇതുവരെ ഇന്ത്യ 94.70 കോടി ഡോസ്​ വാക്​സിൻ നൽകിക്കഴിഞ്ഞു. 19 സംസ്​ഥാനങ്ങളോട്​ വാക്​സിനേഷൻ വേഗത കൂട്ടാൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ്​ മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - 18,166 new COVID-19 cases India Sees Lowest Single-Day Rise In Nearly 7 Months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.