രാജ്യത്ത്​ 24 മണിക്കൂറിനിടെ 18,222 പേർക്ക്​ കോവിഡ്​; 238 മരണം

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 18,222 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 1.04 കോടിയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 228 പേർക്കാണ്​ കോവിഡ്​ മൂലം ജീവൻ നഷ്​ടമായത്​. ഇതോടെ മരണസംഖ്യ 1,50,798 ആയി ഉയർന്നു.

വെള്ളിയാഴ്ച 19,253 പേർ ആശുപത്രി വിട്ടു. നിലവിൽ 2,24,190 പേരാണ്​ കോവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

1,04,31,639 പേർക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്. 1,00,56,651 പേർ രോഗമുക്തി നേടി. രാജ്യത്ത്​ ഇതുവരെ 18 കോടി സാമ്പിളുകൾ പര​ി​ശോധിച്ചു. 24 മണിക്കൂറിനിടെ 9.16 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ബ്രിട്ടനിൽ നിന്നെത്തിയവർക്ക്​ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിക്കുന്നത്​ രാജ്യത്ത്​ ആശങ്ക പടർത്തുന്നുണ്ട്​. അതിവ്യാപന ശേഷിയുള്ളതാണ്​ ഈ വൈറസ്​. 80ൽ അധികം പേർക്കാണ്​ ഇതുവരെ അതിവ്യാപന വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​.

Tags:    
News Summary - 18,222 new coronavirus cases push India's tally to over 1.04 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.