ബംഗളൂരു: റമദാൻ അവധി കഴിഞ്ഞ് മദ്റസകളിലേക്ക് മടങ്ങുകയായിരുന്ന 186 വിദ്യാർഥികളെ കേൻറാൺമെൻറ് റെയിൽവേ സ്റ്റേഷനിൽ പൊലീസ് തടഞ്ഞുവെച്ചു. ബിഹാർ, ആസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽനിന്ന് ശിവമൊഗ്ഗ, തുമകുരു എന്നിവിടങ്ങളിലേക്ക് വരികയായിരുന്ന എട്ടുമുതൽ 13 വരെ വയസ്സുള്ള വിദ്യാർഥികളെയാണ് മണിക്കൂറുകളോളം സ്റ്റേഷനിലിരുത്തിയത്. ആധാർ കാർഡും യാത്രാരേഖകളും വിദ്യാർഥികളാണെന്ന് തെളിയിക്കുന്ന രേഖകളും പൊലീസ് പരിശോധിച്ചു. ചൊവ്വാഴ്ച രാവിലെ 11.30ന് പിടികൂടിയ വിദ്യാർഥികളെ മദ്റസ അധികൃതരുടെ സാക്ഷ്യപത്രം ഹാജരാക്കിയശേഷം രാത്രി എേട്ടാടെയാണ് വിട്ടയച്ചത്.
ഗുവാഹതി-ബംഗളൂരൂ കേൻറാൺമെൻറ് കാസിരംഗ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ കുട്ടികളെ കടത്തുന്നതായും കൂട്ടത്തിൽ ബംഗ്ലാദേശികളുമുണ്ടെന്നും സന്ദേശം ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് റെയിൽവേ പൊലീസിെൻറ നടപടിയെന്നാണ് വിശദീകരണം. എന്നാൽ, ഇതു സംബന്ധിച്ച് ആരും പൊലീസിൽ പരാതി എഴുതി നൽകിയിട്ടില്ല.
റെയിൽവേ സോൺ എസ്.പി ചൈത്ര, ഇൗസ്റ്റ് ഡെപ്യൂട്ടി കമീഷണർ അജയ് ഹിലോരി, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഒാഫിസർ ദിവ്യ നാരായണപ്പ, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സ്ഥലത്തെത്തി. കേൻറാൺമെൻറ് റെയിൽവേ സി.െഎ ബി.എൻ. ഷാമണ്ണയുടെ ഒാഫിസിൽ വെച്ച് ഇവരുടെ സാന്നിധ്യത്തിലായിരുന്നു വിദ്യാർഥികളുടെ രേഖകൾ പരിശോധിച്ചത്. സംഭവത്തെ തുടർന്ന് സ്റ്റേഷന് മുന്നിൽ കുട്ടികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ ഒത്തുകൂടി. ഇവരെ പൊലീസ് കനത്ത കാവലൊരുക്കി സ്റ്റേഷൻ കവാടത്തിൽ തടഞ്ഞു. തുടർന്ന് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന നാട്ടുകാർ രാത്രി കുട്ടികളെ വിട്ടയക്കും വരെയും പ്രതിഷേധം തുടർന്നു.
അതിനിടെ ൈനപുണ്യ പരിശീലനത്തിന് ബംഗളൂരുവിലെത്തിയ 18 അസമീസ് വിദ്യാർഥികളും റെയിൽവേ പൊലീസിെൻറ പിടിയിലായി. കാസിരംഗ സൂപ്പർ ഫാസ്റ്റിൽ വന്നിറങ്ങിയ 18 പേരെയാണ് പിടികൂടിയത്. ബംഗളൂരുവിലെ പീനിയൽ കമ്യൂണിറ്റി കോളജിൽ നൈപുണ്യ പരിശീലനത്തിനെത്തിയവരാണ് ഇവർ. മതിയായ രേഖകളില്ലാത്തതിനാൽ റെയിൽവേ പൊലീസ് ഇവരെ തൽക്കാലം ബോസ്കോ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. അടുത്ത വെള്ളിയാഴ്ച നടക്കുന്ന ൈചൽഡ് വെൽഫെയർ കമ്മിറ്റി സിറ്റിങ്ങിൽ ഇവരെ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.