കനത്തമഴയിൽ വെള്ളംകയറിയ തെരുവുകളിലൊന്ന്

ത്രിപുരയിൽ കനത്ത മഴ, വെള്ളപ്പൊക്കം; 19 മരണം, പ്രളയം ബാധിച്ചത് 17 ലക്ഷം പേരെ

അഗർത്തല: വടക്കു കിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ നാലു ദിവസമായി തുടരുന്ന കനത്ത മഴയേത്തുടർന്ന് നിരവധിയിടങ്ങൾ വെള്ളത്തിനടിയിലായി. തെക്കൻ ത്രിപുരയിൽ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് കുടുംബങ്ങളിലെ ഏഴ് പേർ മരിച്ചു. കുട്ടികൾ ഉൾപ്പെടെ മരിച്ചതായാണ് വിവരം. ഇതോടെ നാല് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 19 ആയി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മേഖലയിലേക്ക് ദേശീയ ദുരന്ത നിവാരണസേനയുടെ കൂടുതൽ സംഘങ്ങളെ അയച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാനായി വ്യോമസേനയുടെ ദൗത്യം ആരംഭിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ വഴിയാണ് പലയിടത്തും ഭക്ഷ്യ സാധനങ്ങൾ എത്തിച്ചുനൽകിയത്. ഗോമതി, തെക്കൻ ത്രിപുര, ഉനകോതി, പടിഞ്ഞാറൻ ത്രിപുര ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്.

മിക്ക നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. ആഗസ്റ്റ് 19 മുതൽ 450ഓളം ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ 65,400 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. 17 ലക്ഷത്തിലേറെ പേരെ വെള്ളപ്പൊക്കം ബാധിച്ചു. രണ്ടായിരത്തിലേറെ ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. സംസ്ഥാനത്തെ സ്കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചു. അഗർത്തലയിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കി. പലയിടത്തും ആശയവിനിമ സംവിധാനങ്ങൾ തകർന്നിട്ടുണ്ട്.

Tags:    
News Summary - 19 Dead, 17 Lakh People Affected In Tripura Floods Fury

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.