ഗുജറാത്തിലെ 19 കോൺഗ്രസ് എം.എൽ.എമാരെ രാജസ്ഥാനിലെ റിസോർട്ടിലേക്ക് മാറ്റി 

ജയ്പൂർ: ഗുജറാത്തിലെ 19 കോൺഗ്രസ് എം.എൽ.എമാരെ രാജസ്ഥാനിലെ റിസോർട്ടിലേക്ക് മാറ്റി. രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എം.എൽ.എമാരെ ബി.ജെ.പി ചാക്കിട്ടുപിടിക്കുന്നത് തടയാനായാണ് നടപടി. മൂന്ന് എം.എൽ.എമാർ രാജിവെച്ചതോടെയാണ് കോൺഗ്രസ് തങ്ങളുടെ അംഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങിയത്. 

26 എം.എൽ.എമാരെ കൂടി രാജസ്ഥാനിലെ മൗണ്ട് അബുവിലെ വൈൽഡ് വിൻഡ്സ് റിസോർട്ടിലേക്ക് മാറ്റുമെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. കോൺഗ്രസ് ഭരണത്തിലുള്ള രാജസ്ഥാൻ എം.എൽ.എമാർക്ക് സുരക്ഷിതമാകുമെന്നാണ് ഇവരുടെ വിലയിരുത്തൽ. 

ജൂൺ 19നാണ് ഗുജറാത്തിൽ രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുന്നത്. ​എന്നാൽ, കോ​ൺ​​ഗ്ര​സി​ന്​ തി​രി​ച്ച​ടി​യാ​യി എ​ട്ട്​ എം.​എ​ൽ.​എ​മാ​രാ​ണ് ഇതുവരെ​ രാ​ജി​വെ​ച്ച​ത്​. 182 അം​ഗ സ​ഭ​യി​ൽ ബി.​ജെ.​പി​ക്ക്​ 103, കോ​ൺ​ഗ്ര​സി​ന്​ 65 വീ​തം അം​ഗ​ങ്ങ​ളു​ണ്ട്. നാ​ല്​ രാ​ജ്യ​സ​ഭ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യു​ടെ അ​ഭ​യ്​ ഭ​ര​ദ്വാ​ജ്, ര​മീ​ള ബാ​ര, കോ​ൺ​ഗ്ര​സി​​​െൻറ ശ​ക്തി​സി​ങ്​ ​േഗാ​ഹി​ൽ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്ന്​ ഉ​റ​പ്പാ​യി​ട്ടു​ണ്ട്. ഒരു സ്ഥാനാർഥിക്ക് 34 വോട്ടുകളാണ് വിജയത്തിന് ആവശ്യം.

കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​രു​ടെ രാ​ജി​യെ തു​ട​ർ​ന്ന്​ മൂ​ന്നാ​മ​ത്തെ സ്​​ഥാ​നാ​ർ​ഥി ന​ര​ഹ​രി അ​മി​​​െൻറ വി​ജ​യ​വും ബി.​ജെ.​പി ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഭ​ര​ത്​​സി​ങ്​ സോ​ള​ങ്കി​യാ​ണ്​ കോ​ൺ​ഗ്ര​സി​​​െൻറ ര​ണ്ടാ​മ​ത്തെ സ്​​ഥാ​നാ​ർ​ഥി.

എ​ന്നാ​ൽ, ആ​റു പേ​രൊ​ഴി​കെ, മ​റ്റു​ള്ള എം.​എ​ൽ.​എ​മാ​ർ വി​വി​ധ റി​സോ​ർ​ട്ടു​ക​ളി​ലാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ​ക്താ​വ്​ പ​റ​ഞ്ഞു. ബ്ലാ​ക്ക്​​മെ​യി​ൽ ചെ​യ്​​തും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പ​ണം ന​ൽ​കി​യും എം.​എ​ൽ.​എ​മാ​രെ ചാ​ക്കി​ലാ​ക്കാ​നാ​ണ്​ ബി.​ജെ.​പി ​ശ്ര​മ​മെ​ന്നും വ​ക്താ​വ്​​ കു​റ്റ​പ്പെ​ടു​ത്തി. 

Tags:    
News Summary - 19 Gujarat Congress MLAs Moved To Rajasthan Resort After 3 Resign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.