ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപ കേസിലെ പ്രതിക്ക് വധശിക്ഷ. യശ്പാൽ സിങ്ങിനാണ് ഡൽഹി പട്യാല കോടതി വധശിക്ഷ വിധിച്ചത്. മറ്റൊരു പ്രതിയായ നരേഷ് ഷെരാവത്തിന് ജീവപര്യന്തം ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. കൂടാതെ പ്രതികൾ 70 ലക്ഷം രൂപ പിഴയൊടുക്കുകയും വേണം.
തെക്കൻ ഡൽഹിയിലെ മഹിപാൽ പൂരിൽ നടന്ന കലാപത്തിൽ സിഖുകാരായ ഹർദീവ് സിങ്, അവതാർ സിങ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അഡീഷണൽ സെഷൻസ് ജഡ്ജ് അജയ് പാണ്ഡെ വിധി പുറപ്പെടുവിച്ചത്. നവംബർ 15ന് രണ്ടു പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഹർദേവ് സിങ്ങിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരൻ സന്ദോഖ് സിങ് നൽകിയ പരാതിയിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തിയത്.
പ്രധാനമന്ത്രി ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ 1984ൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 2800റോളം സിഖുകാരാണ് ഡൽഹി അടക്കം രാജ്യത്താകമാനം കൊല്ലപ്പെട്ടത്. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 293ൽ 60 കേസുകളാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണം സംഘം അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.