സമൂഹമാധ്യമങ്ങളിലൂടെ മോദിക്കും യോഗിക്കുമെതിരെ അധിക്ഷേപം; രണ്ടുപേർ അറസ്റ്റിലായതായി പൊലീസ്​

ലഖ്​നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച രണ്ടുപേർ പിടിയിലായതായി യു.പി പൊലീസ്​. ബി.ജെ.പി നേതാക്കളുടെ പരാതിയിലാണ്​ നടപടി.

പ്രകാശ്​ വർമ, രമേശ്​ യാദവ്​ എന്നിവരാണ്​ അറസ്റ്റിലായതെന്നാണ്​ വിവരം. ഉത്തർപ്രദേശ്​ ബല്ലിയയിലെ ഷേർ ഗ്രാമവാസികളാണ്​ പ്രകാശും രമേശും. സെപ്​റ്റംബർ 23നാണ്​ ഇരുവരും ബി.ജെ.പി നേതാക്കൾക്കെതിരെ വിഡിയോ പുറത്തുവിട്ടത്​.

ഇരുവര​ുടെയും വിഡിയോകൾ ട്വിറ്റർ, ഫേസ്​ബുക്ക്​, വാട്​സ്​ആപ്​ എന്നിവയിൽ പങ്കുവെച്ചിരുന്നു. കൂടാതെ ഇവ വൈറലാകുകയും ചെയ്​തു. തുടർന്നാണ്​ ഇരുവർക്കുമെതിരെ പരാതി ലഭിച്ചതെന്നും എഫ്​.​െഎ.ആർ രജിസ്റ്റർ ചെയ്​തതെന്നും പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - 2 arrested in UP for abusive video against PM Modi, CM Yogi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.