ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ശക്തമായ ഒഴുക്കിൽപ്പെട്ട ആളെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ രക്ഷിക്കുന്ന വിഡിയോ വൈറൽ. ഒഴുക്കിലേക്ക് ധൈര്യസമേതം എടുത്തുചാടി ഒരു ജീവൻ രക്ഷിച്ച പൊലീസുകാരുടെ പ്രവർത്തിക്ക് വൻ കൈയടിയാണ് സമൂഹ മാധ്യമങ്ങളിൽ. എൻ.സി.പി നേതാവും എം.പിയുമായ സുപ്രിയ സുലെയും വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
പുനെ ദത്തെവാഡിയിലെ കോൺസ്റ്റബിളായ സദ്ദാം ശൈഖും അജിത് പൊക്കറെയുമാണ് ഒഴുക്കിൽ പെട്ടയാളെ രക്ഷിച്ചത്. ശിവാനെ ബാഗുൽ ഉദയനിലെ പുഴയിലാണ് നാട്ടുകാരിലെരാൾ ഒഴുക്കിൽ പെട്ടത്. ശക്തമായ ഒഴുക്കിൽപെട്ടയാളെ രക്ഷിക്കാനായി പൊലീസുകാർ ധൈര്യസമേതം ഒഴുക്കിലേക്ക് എടുത്തുചാടുകയായിരുന്നു.
പൊലീസുകാർ അവരുടെ ജീവൻ തൃണവത്കരിച്ചാണ് ഒഴുക്കിലക്ക് എടുത്തുചാടിയത്. അവരുടെ ധൈര്യത്തെ അഭിനന്ദിക്കണമെന്നും സുപ്രിയ സുലെ ട്വിറ്ററിൽ കുറിച്ചു. പൊലീസുകാരുടെ ധൈര്യത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
മഹാരാഷ്ട്രയയിൽ ശക്തമായ മൺസൂൺ അനുഭവപ്പെടുന്നുണ്ട്. പല ജില്ലകളിൽ വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ എല്ലാ ജില്ലളിലും ജാഗ്രതാ നിർദേശം നൽകുകയും സാഹചര്യം നിരീക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിക്കുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കാനും അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.