പാട്ന: ബീഹാറിലെ ചാപ്രയിൽ വ്യാജമദ്യം കഴിച്ച് 12 പേർ മരിച്ച സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. മേക്കർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ, പൊലീസ് കോൺസ്റ്റബിൾ എന്നിവരെയാണ് കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയതിന് സസ്പെൻഡ് ചെയ്തത്. നിരോധന നിയമം ലംഘിച്ചത് 94 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ചാപ്ര ജില്ലയിലെ നോണിയ തോലയിൽ നാഗ പഞ്ചമി ആഘോഷത്തിനിടയിൽ വ്യാജമദ്യം കഴിച്ച 12 പേർ മരിച്ചതായി ജില്ലാ മജിസ്ട്രേസ്റ്റ് രാജേഷ് മീന അറിയിച്ചു. 15ലധികം ആളുകൾക്ക് കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. 35പേർ ചാപ്രയിലേയും പാട്നയിലേയും ആശുപത്രികളിൽ ചികിത്സയിലാണ്.
സംഭവത്തിൽ മുഖ്യപ്രതിയെന്ന് കരുതുന്ന രാംനാഥ് മാഞ്ചി ഒളിവിലാണ്. സംഭവത്തെ തുടർന്ന് മായം കലർന്ന മദ്യം നിർമിക്കാൻ ഉപയോഗിച്ച 1450 ലിറ്റർ മദ്യവും സ്പിരിറ്റും മറ്റ് വസ്തുക്കളും പൊലീസ് പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.