ഗുജറാത്തില്‍ വിഷവാതകം ശ്വസിച്ച് രണ്ടു പേര്‍ മരിച്ചു; ഏഴു പേര്‍ ചികിൽസയിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലെ തുണി ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് രണ്ട് തൊഴിലാളികൾ മരിക്കുകയും ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. നഗരത്തിലെ നരോൾ ഇൻഡസ്ട്രിയൽ ഏരിയയിലെ ദേവി സിന്തറ്റിക്സിലാണ് സംഭവം. ഫാക്ടറിയിലെ ടാങ്കിലേക്ക് ആസിഡ് മാറ്റുന്നതിനിടെ ഒമ്പത് തൊഴിലാളികൾ വിഷവാതകം ശ്വസിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രവി മോഹൻ സൈനി അറിയിച്ചു.

നരോളിലെ ഒരു ഫാക്ടറിയിൽ വിഷവാതകം ചോർന്നതിനെത്തുടർന്ന് ഒമ്പത് പേർക്ക് പരിക്കേറ്റതായും എൽ.ജി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും രാവിലെ 10.30 ഓടെ പൊലീസിന് വിവരം ലഭിച്ചു. അവിടെ വെച്ചാണ് രണ്ട് പേർ മരിച്ചത് -അദ്ദേഹം പറഞ്ഞു. ഏഴു തൊഴിലാളികളിൽ നാലു പേർ ഐ.സി.യുവിലാണ്. പ്രിന്‍റിങ്, ഡൈയിംഗ് എന്നിവക്കായി ഉപയോഗിക്കുന്ന ആസിഡ് ടാങ്കിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായും ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.

പൊലീസ്, ഫോറൻസിക്, വ്യാവസായിക സുരക്ഷ, ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൃത്യമായ കാരണം അന്വേഷിക്കാൻ തുടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാവസായിക സുരക്ഷ, ഫാക്ടറി എൻ.ഒ.സി മുതലായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന്  അന്വേഷിക്കുകയാണെന്നും ഉദ്യോഗസ്ഥരുടെ റിപ്പോർട്ടി​ന്‍റെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - 2 Dead, 7 Hospitalised After Inhaling Toxic Fumes at Textile Factory in Ahmedabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.