വിശാഖപട്ടണം: വിശാഖപട്ടണത്ത് മരുന്ന് കമ്പനിയിൽ വാതകം ചോർന്ന് രണ്ട് പേർ മരിച്ചു. നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെനർ ലൈഫ് സയൻസ് എന്ന സ്ഥാപനത്തിൽ ബെൻസിമിഡാസോൾ എന്ന വാതകമാണ് ചോർന്നത്.
ആശുപത്രിയിൽ ചികിൽസയിലുള്ള നാല് പേരിൽ ഒരാളുടെ നില ഗുരുതരമാണ്. ഗജുവാക്ക സ്വകാര്യ ആശുപത്രിയിലാണ് ഇവർ ചികിൽസയിലുള്ളത്. നരേന്ദ്ര, ഗൗരി ശങ്കർ എന്നിവരാണ് മരിച്ചത്. ഇതിൽ നരേന്ദ്രക്കായായിരുന്നു കമ്പനിയിലെ ഷിഫ്റ്റ് ഇൻ ചാർജ്.
സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പർവാഡ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഉദയ് കുമാർ പറഞ്ഞു. മരിച്ച രണ്ട് പേരും കമ്പനിയിലെ തൊഴിലാളികളാണ്. വാതകം മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം നടക്കുേമ്പാൾ 30 തൊഴിലാളികളാണ് ഫാക്ടറിയിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.