ശ്രീനഗറിൽ രണ്ട് ലശ്കറെ ത്വയ്യിബ ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ പാക് പൗരൻ ഉൾപ്പെടെ രണ്ട് ലശ്കറെ ത്വയ്യിബ ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ശ്രീനഗറിലെ ബെമിന മേഖലയിൽ തിങ്കളാഴ്ച രാത്രി വൈകിയാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവത്തിൽ ഒരു പൊലീസുകാരന് നിസാര പരിക്കേറ്റതായി കശ്മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്തു. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും രഹസ്യ രേഖകളും കണ്ടെടുത്തു. ഏറ്റുമുട്ടലിനെ വൻവിജയമായാണ് പൊലീസ് വിശേഷിപ്പിച്ചത്.

സോപോർ ഏറ്റുമുട്ടലിൽ നിന്ന് രക്ഷപ്പെട്ട ഭീകരരുടെ സംഘത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്നും ഇവരുടെ നീക്കം നിരീക്ഷിച്ചുവരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാകിസ്താനിലെ ഫൈസലാബാദ് നിവാസിയായ അബ്ദുല്ല ഗൗജ്രിയാണെന്ന് തിരിച്ചറിഞ്ഞതായി കശ്മീർ സോൺ പൊലീസ് ഇൻസ്പെക്ടർ ജനറൽ വിജയ്കുമാർ അറിയിച്ചു.

കൊല്ലപ്പെട്ട രണ്ടാമത്തേയാൾ അനന്ത്‌നാഗ് ജില്ലയിൽ താമസിക്കുന്ന ആദിൽ ഹുസൈൻ മിർ എന്ന സൂഫിയാൻ ആണ്. 2018ൽ വാഗയിൽ നിന്ന് സന്ദർശന വിസയിൽ ഇയാൾ പാകിസ്താനിലേക്ക് കടന്നുവെന്നും വിജയ്കുമാർ പറഞ്ഞു. അതേസമയം, പുൽവാമയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലശ്കറെ ത്വയ്യിബ ഭീകരരെ സുരക്ഷസേന വധിച്ചിരുന്നു.

മെയ് 13ന് പൊലീസ് ഓഫീസർ റെയാസ് അഹമദിനെ കൊലപ്പെടുത്തിയിയ ജുനൈദ് ഷിഗോരി ഉൾപ്പെടെയുള്ളവരാണ് ഇൗ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. തെക്കൻ കശ്മീരിലെ കുൽഗാമിൽ ജൂൺ 11ന് നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൽ മുജാഹിദീൻ ഭീകരനെ സുരക്ഷസേന വധിച്ചിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ചതുൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കശ്മീരിൽ ഭീകരാക്രമണം വർധിച്ചതോടെ ഇതിനെ നേരിടാൻ സുരക്ഷാസേന പദ്ധതികൾ ആരംഭിച്ചിരുന്നു.

Tags:    
News Summary - 2 Lashkar Terrorists Killed In Srinagar Encounter In Jammu And Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.