ജമ്മുകാശ്മീർ: കുപ്വാര ജില്ലയിൽ ൈസന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ തീവ്രവാദികൾ കൊല്ലെപ്പട്ടു. അതിർത്തിയിൽ നിന്ന് 100 മീറ്റർ അകലെ മാത്രമായിരുന്നു സംഭവം. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. മരിച്ച തീവ്രവാദികളിലൊരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഹാന്ദ്വാര സ്വദേശിയ 23കാരൻ ഇദ്രീസ് അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടതെന്നും ഇയാൾ വാഗാ അതിർത്തിവഴി പാകിസ്ഥാനിലേക്ക് പരിശീലനത്തിന് പോയി തിരികെവരികയായിരുന്നെന്നും സൈനിക വക്താവ് പറഞ്ഞു. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ഇവരിൽ നിന്ന് എ.കെ 47 തോക്കുകൾ, പിസ്റ്റൾ, ഗ്രനേഡ് എന്നിവ കണ്ടെടുത്തു. കാശ്മീരിെൻറ പ്രത്യേക പദവിസംബന്ധിച്ച 370ാം വകുപ്പ് നീക്കംചെയ്തതിെൻറ വാർഷികത്തിൽ സംസ്ഥാനത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.