റാഞ്ചി: ഝാർഖണ്ഡിൽ മാവോയിസ്റ്റ് വേട്ടയ്ക്കിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. പശ്ചിമ സിംഗ്ഭുമിൽ ഹോയഹത്തു വനമേഖലയിലുണ്ടായ സ്ഫോടനത്തിലാണ് മാവോയിസ്റ്റുകളെ പിടികൂടാനായി രൂപീകരിച്ച പ്രത്യേകസംഘമായ ജാർഖണ്ഡ് ജാഗ്വാറിലെ രണ്ട് ജവാൻമാർക്ക് ജീവൻ നഷ്ടമായത്. ഒരു സി.ആർ.പി.എഫ് ജവാൻ ഉൾപ്പടെ ആറ് പേർക്ക് പരിക്കേറ്റതായി അഡീഷണൽ ഡി.ജി നവീൻ കുമാർ സിങ്ങ് അറിയിച്ചു. പ്രദേശത്ത് മാവോയിസ്റ്റുകള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്ന് ഝാര്‍ഖണ്ഡ് പോലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.