ജമ്മുവിൽ വെടിവെപ്പ്​: രണ്ട്​ പാക്​ സൈനികരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്​മീരിലെ കുപ്​വാരയിൽ ഇന്ത്യൻ പോസ്​റ്റുകൾക്ക്​ നേരെ ആക്രമണം നടത്തിയ രണ്ട്​ പാകിസ്​താൻ സൈനികരെ വെടിവെച്ചുകൊന്നു. തിങ്കളാഴ്​ച രാത്രി കുപ്​വാരയിൽ താങ്​ധർ സെക്​ടറിലാണ്​​ ആക്രമണം നടന്നത്​. പ്രകോപനമില്ലാതെ ഇന്ത്യൻ പോസ്​റ്റുകൾക്ക്​ നേരെ ആക്രമണം നടത്തിയ പാക്​ റേഞ്ചേസിനെതിരെ സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു. 

നിയന്ത്രണ രേഖയിൽ കഴിഞ്ഞ ദിവസമുണ്ടായ പാക്​ വെടിവെപ്പിൽ സൈനികൻ പുഷ്​പേന്ദർ സിങ്​ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിന്​ 95 കിലോമീറ്റർ അകലെയുള്ള താങ്​ധർ സെക്​ടറിൽ നുഴഞ്ഞുകയറ്റശ്രമം നടത്തിയ പാക്​ റേഞ്ചേഴ്​സിനെതിരെ ഇന്ത്യൻ സേന തിരിച്ചടിക്കുകയായിരുന്നു. 

അതിർത്തി നിയന്ത്രണരേഖ ലംഘിച്ച്​ പാകിസ്​താൻ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്നും ഇതെ തുടർന്ന്​ ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട്​ പാക്​ റേഞ്ചേഴ്​സിന്​ ജീവൻ നഷ്​ടപ്പെട്ടതായും ശ്രീനഗറിലെ ഡിഫൻസ്​ വക്താവ്​ കേണൽ രാജേഷ്​ കാലിയ അറിയിച്ചു. 

Tags:    
News Summary - 2 Pak Soldiers Killed In Retaliatory Action In Jammu and Kashmir- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.