പട്ന: രാജ്യവ്യാപകമായി ആചരിച്ച ബന്ദിൽ റോഡ് തടസ്സപ്പെട്ടതിനെ തുടർന്ന് ആശുപത്രിലേക്ക് എത്തിക്കാനാവാതെ ബിഹാറിൽ രണ്ടു വയസ്സുകാരി മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ടു ദിവസമായി അതിസാരത്തെ തുടർന്ന് അവശയായിരുന്നു പെൺകുട്ടി. ശരീരത്തിൽനിന്നും ജലാംശം നഷ്ടപ്പെട്ടതിനെ തുടർന്ന് പിതാവ് പ്രമോദ് മാഞ്ചി ജഹനാബാദ് സിവിൽ ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോവാൻ ശ്രമിച്ചെങ്കിലും ബന്ദ് കാരണം വാഹനം കിട്ടാൻ ഏറെ വൈകി.
ഒടുവിൽ ഒാേട്ടാറിക്ഷ കിട്ടിയപ്പോൾ ജഹനാബാദിലേക്കുള്ള വഴിയിൽ എല്ലായിടത്തും തടസ്സമായിരുന്നുവെന്നും ഏറെ വൈകി ആശുപത്രിയിൽ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നും പിതാവ് പറയുന്നു. കുട്ടിയുടെ മരണത്തിൽ കോൺഗ്രസിനെയും രാഹുലിനെയും ചോദ്യംചെയ്ത് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് എത്തിയതോടെ സംഭവത്തിന് രാഷ്ട്രീയ നിറം കൈവന്നു. കുട്ടിയുടെ മരണത്തിന് കോൺഗ്രസ് മറുപടി പറയണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.