ലഖ്നോ: ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ പരോളിലിറങ്ങിയ കൊലക്കേസ് പ്രതി 20ലേറെ കുട്ടികളെയും സ്ത്രീയെയും ബന്ദിയാക്കി. ഇവരെ മോചിപ്പിക്കാനെത്തിയ പൊലീസിന് നേരെ പ്രതി വെടിവെപ്പും ഗ്രനേഡ് പ്രയോഗവും നടത്തി. ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
കൊലക്കേസ് പ്രതിയായ സുഭാഷ് ബദ്ദ എന്നയാളാണ് കുട്ടികളെ ബന്ദിയാക്കിയത്. സ്വന്തം ഭാര്യയും ഒരു വയസ്സുള്ള മകളും ബന്ദിയാക്കപ്പെട്ടവരിലുണ്ട്. മകളുടെ ജന്മദിനാഘോഷത്തിന് വീട്ടിലേക്ക് ക്ഷണിച്ച കുട്ടികളെയും സ്ത്രീകളെയുമാണ് ഇയാൾ ബന്ദിയാക്കിയത്. വെടിവെപ്പിൽ മൂന്ന് പൊലീസുകാർക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റിട്ടുണ്ട്.
Farrukhabad Police: More than 15 children, and a few women, have been held hostage at a house by a man. Incident of firing has also taken place. Operation to rescue them is underway. Senior police officers are present at the spot. https://t.co/SFoEdEuq7g pic.twitter.com/PkPALZ4Z4Y
— ANI UP (@ANINewsUP) January 30, 2020
ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. വെടിവെപ്പുണ്ടായതോടെ പിന്മാറിയ പൊലീസ് കുട്ടികളെ സുരക്ഷിതരായി രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.