സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന 20കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; അഞ്ചു പേർ അറസ്റ്റിൽ

ഗാസിയാബാദ്: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന 20കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിലായി.

ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് ക്രൂര സംഭവം. തന്‍റെ സുഹൃത്തിനൊപ്പം സ്കൂട്ടർ ഓടിച്ചു പഠിക്കുകയായിരുന്നു യുവതി. ഈനേരം അതുവഴിയെത്തിയ ജുനൈദ് പെൺകുട്ടിയെ കാണുകയും സുഹൃത്ത് ഇംറാനെയും മറ്റു മൂന്ന് പ്രതികളെയും വിളിച്ചുവരുത്തി. തുടർന്ന് ഒരുമിച്ചെത്തി പെൺകുട്ടിയെ കീഴ്പ്പെടുത്തി സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഇതുവഴിയെത്തിയ വാഹനത്തിലെ യാത്രക്കാർ ക്രൂര സംഭവം കാണുകയും പെൺകുട്ടിയെ രക്ഷിക്കുകയുമായിരുന്നു. പ്രതികൾ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടിരുന്നു.

വ്യാഴാഴ്ച നടന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമായിരുന്നു. ഒടുവിൽ ഇന്നലെ പ്രതി ജുനൈദിനെ പൊലീസ് കണ്ടെത്തി. പ്രതിയെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ ബാക്കി നാലു പ്രതികളും പിടിയിലായി. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച രണ്ടു പ്രതികളെ കാലിൽ വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

Tags:    
News Summary - 20-year-old girl gangraped, 5 people arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-03 01:56 GMT