യു.പിയിൽ വോട്ടിന്​ ജിലേബിയും സമൂസയും; കൈയ്യോടെ പിടികൂടി പൊലീസ്​

ഉന്നാവ്​: പഞ്ചായത്ത്​ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ വോട്ടർമാർക്ക്​ വിതരണം ചെയ്യാൻ കൊണ്ടുവന്ന രണ്ട്​ ക്വിന്‍റൽ ജിലേബിയും 1,050 സമൂസയും പൊലീസ്​ കണ്ടുകെട്ടി.

ഹസൻഗഞ്ചിൽ ശനിയാഴ്​ചയാണ്​ സംഭവം. 'പെരുമാറ്റചട്ട ലംഘനം, കോവിഡ്​ചട്ട ലംഘനം എന്നിവയുടെ അടിസ്​ഥാനത്തിൽ കേസ്​ രജിസ്റ്റർ ചെയ്​തു. 10 പേർ ഇതുവരെ അറസ്റ്റിലായി' -പൊലീസ്​ പറഞ്ഞു.

സ്​ഥാനാർഥിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൽ.പി.ജി സിലിണ്ടർ, മാവ്​, വെണ്ണ, ജിലേബിയും സമൂസയും ഉണ്ടാക്കാൻ ഉപയോഗിക്കു​ന്ന മറ്റ്​ സാധന സാമഗ്രികൾ എന്നിവ പിടിച്ചെടുത്തു.

ഏപ്രിൽ 15 മുതൽ നാല്​ ഘട്ടങ്ങളായാണ്​ യു.പിയിൽ പഞ്ചായത്ത്​ തെരഞ്ഞെടുപ്പ്​ നടക്കാൻ പോകുന്നത്​. ഏപ്രിൽ 29നാണ്​ അവസാന ഘട്ട വോ​ട്ടെടുപ്പ്​. മെയ്​ രണ്ടിന്​ ഫലം പ്രഖ്യാപിക്കും.

Tags:    
News Summary - 200 kg jalebi and 1050 samosas to be given to voters seized in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.