ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിൽ പിന്നാക്ക, പട്ടിക വിഭാഗ സംവരണത്തിന് മൊത്തം തസ്തിക കണക്കാക്കി നിയമനം നൽകുന്ന (200 പോയൻറ് റോസ്റ്റർ) പഴയ രീതി തുടരുന്നതിനും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനുമുള്ള ബില്ലിന് ലോക്സഭയുടെ അംഗീകാരം.
കേന്ദ്ര വിദ്യാഭ്യാസ സ്ഥാപന (അധ്യാപക കേഡർ സംവരണ) 2019 ബിൽ തിങ്കളാഴ്ചയാണ് ലോക്സഭ പാസാക്കിയത്. കേന്ദ്ര സർവകലാശാലകളിലെ അധ്യാപക നിയമനത്തിലെ സംവരണത്തിന് പഠന വകുപ്പുകള്‍ യൂനിറ്റായി (13 പോയൻറ് റോസ്റ്റർ) പരിഗണിക്കണമെന്ന സുപ്രീംകോടതി വിധി മറികടക്കുന്നതാണ് പുതിയ ബിൽ. ഇതു സംബന്ധിച്ച ഒാർഡിനൻസ് കഴിഞ്ഞ സർക്കാറിെൻറ അവസാന കാലത്ത് കൊണ്ടുവന്നിരുന്നു. ബിൽ സൂക്ഷ്മ പരിശോധനക്ക് സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന് കോൺഗ്രസ് ആവശ്യപ്പെെട്ടങ്കിലും കേന്ദ്രം തയാറായില്ല.
പിന്നാക്ക, പട്ടിക വിഭാഗ സംവരണം പുനഃസ്ഥാപിക്കുന്ന ബില്ലിൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് സംവരണം എങ്ങനെയാണ് യോജിക്കുക എന്ന് ബില്ലിനെക്കുറിച്ച ചർച്ചയിൽ കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ചോദിച്ചു. കേന്ദ്ര സർവകലാശാലകളിലെ അധ്യാപക സംവരണം, പട്ടികജാതി -പട്ടികവർഗ പീഡന നിരോധന നിയമം തുടങ്ങി സമീപകാലത്തുണ്ടായ പല സുപ്രീംകോടതി വിധികളും പൊതു താൽപര്യത്തിന് എതിരാണെന്ന് ബില്ലിെൻറ ചർച്ചയിൽ പെങ്കടുത്ത എൻ.കെ. േപ്രമചന്ദ്രൻ എം.പി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉന്നത സ്ഥാപനങ്ങളിൽ രാഷ്ട്രീയ താൽപര്യം അനുസരിച്ചാണ് നിയമനം നടത്തുന്നതെന്ന് ചർച്ചയിൽ പെങ്കടുത്ത ഇ.ടി. മുഹമ്മദ് ബഷീർ എം.പി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.