അക്ഷർധാം ആക്രമണം: 16 വർഷത്തിന് ശേഷം പ്രതി അറസ്​റ്റിൽ

അഹ്​മദാബാദ്​: 2002ലെ അക്ഷർധാം ക്ഷേത്ര ആക്രമണ കേസിലെ പ്രതി മുഹമ്മദ്​ ഫാറൂഖ്​ ശൈഖ്​ അറസ്​റ്റിൽ. റിയാദിൽനിന്ന്​ അഹ്​മദാബാദ്​ വിമാനത്താവളത്തിൽ ഇറങ്ങിയ ​ഉടനെയായിരുന്നു അറസ്​റ്റെന്ന്​ അസി. പൊലീസ്​ കമീഷണർ ബഗ്​രിദ്​സിൻ ഗോഹിൽ പറഞ്ഞു.

അക്ഷർധാമിൽ രണ്ട്​ സായുധ തീവ്രവാദികളുടെ ആക്രമണത്തിൽ 30 പേരാണ്​ കൊല്ലപ്പെട്ടത്​. എട്ടു പേർക്ക്​ പരിക്കേറ്റിരുന്നു. ആക്രമണത്തിന്​ ശേഷം ഇയാൾ റിയാദിലേക്ക്​ രക്ഷപ്പെടുകയായിരുന്നുവത്രെ.

Tags:    
News Summary - 2002 Akshardham Temple Attack Accused Arrested In Ahmedabad- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.