ഗാന്ധിനഗർ: 2002ലെ ഗുജറാത്ത് കലാപത്തിൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീൻചിറ്റ് നൽകി നാനാവതി കമീഷെൻറ അന്തിമ റിപ്പോർട്ട്. കലാപത്തെ കുറിച്ച് അന്വേഷിച്ച രണ്ടംഗ കമീഷെൻറ റിപ്പോർട്ട് ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജദേജ ഗുജറാത്ത് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു.
കലാപം മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കോ ഗുജറാത്ത് സർക്കാറിനോ ഏതെങ്കിലും സംഘടനകൾക്കോ ബന്ധമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2002 ഫെബ്രുവരി 27ന് സബർമതി എക്സ്പ്രസിലെ ബോഗിക്ക് തീപിടിച്ച് 59 കർസേവകർ മരിച്ചതിെൻറ പ്രതികരണമായിട്ടാണ് കലാപം നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
2002ൽ നരേന്ദ്ര മോദി നിശ്ചയിച്ച കമീഷൻ അന്തിമ റിപ്പോർട്ട് അഞ്ചുവർഷം മുമ്പാണ് സമർപ്പിച്ചത്. ഹൈകോടതി ഇടപെടലിനെ തുടർന്നാണ് 2500 പേജുള്ള രണ്ടാം ഘട്ട റിപ്പോർട്ട് ബുധനാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. ഈ റിേപ്പാർട്ടിനായി 44,445 സത്യവാങ്മൂലമാണ് കമീഷന് മുന്നിൽ സമർപ്പിച്ചത്. ഇതിൽ 488 എണ്ണം സർക്കാർ ഉദ്യോഗസ്ഥരുടേതാണ്.
2009ൽ സമർപ്പിച്ച ആദ്യഘട്ട റിപ്പോർട്ടിൽ േഗാധ്ര ട്രെയിൻ തീവെപ്പാണ് പ്രധാനമായും പരാമർശിച്ചിരുന്നത്.
കമീഷെൻറ പ്രധാന കണ്ടെത്തൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.