നരോദപാട്യ കൂട്ടക്കൊല: അമിത്ഷാക്ക് സമൻസ്

ന്യൂഡൽഹി: നരോദപാട്യ കൂട്ടക്കൊല കേസിൽ 28 വർഷം തടവിന് ശിക്ഷിച്ച മായ കോട്നാനിയുടെ സാക്ഷിയായി വിസ്തരിക്കുന്നതിന് ബി.ജെ.പി ദേശീയ പ്രസിഡന്‍റ് അമിത്ഷക്ക് കോടതി സമൻസ് അയച്ചു. 18ന് നേരിട്ടോ, അഭിഭാഷകൻ മുഖേനയോ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. 

അ​മി​ത് ഷാ​യു​ടെ വി​ലാ​സം ക​ണ്ടെ​ത്താ​ൻ മാ​യ കൊ​ട്​​​നാ​നി​ക്ക് നാ​ലു ദിവസം കൂടി കോടതി സമയം നീട്ടി നൽകിയിരുന്നു. കേസിൽ അമിത്ഷാ അടക്കം 14 പേരെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് മുൻ മന്ത്രിയും കേസിലെ പ്രതിയുമായി മായ കോട്നാനി മൊഴി നൽകിയിരുന്നു. അക്രമം നടക്കുമ്പോൾ താൻ അമിത്ഷായൊടൊപ്പം ആശുപത്രിയിലായിരുന്നുവെന്നാണ് കോട്നാനി മൊഴി നൽകിയത്. 

കൂട്ടകൊലകേസില്‍ 28 വര്‍ഷത്തേക്ക് തടവിന് ശിക്ഷിക്കപ്പെട്ട കോട്‌നാനിക്ക് ജാമ്യം ലഭിച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് ജാമ്യം നല്‍കിയത്. നരോദ പാട്യയില്‍ 95 പേരുടെ കൂട്ടക്കൊലക്ക് മായ കോട്നാനി ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ തടവിന് ശിക്ഷിച്ചത്.

ഗുജറാത്ത് കലാപത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട നരോദാ പാട്യ കൂട്ടക്കൊലയില്‍ മുഖ്യആസൂത്രകയാണ് മായാ കോട്നാനി. 30 പുരുഷന്‍മാരും 32 സ്ത്രീകളും 33 കുട്ടികളുമാണ് നരോദാ പാട്യയില്‍ കൊല്ലപ്പെട്ടത്. കേസില്‍ 28 വര്‍ഷത്തേക്കാണ് ഇവരെ കോടതി ശിക്ഷിച്ചത്.
 

Tags:    
News Summary - 2002 Naroda Gam riot case: Special court orders summons to Amith Sha-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.