പ്രയാഗ്രാജ്: അയോധ്യയിലെ തർക്കഭൂമിയിൽ ഭീകരാക്രമണം നടത്തിയ കേസിൽ 14 വർഷങ്ങൾക്ക് ശേഷം പ്രതികൾക്ക് ജീവപര്യ ന്തം തടവ്. നാല് പ്രതികളെയാണ് പ്രയാഗ്രാജിലെ പ്രത്യേക കോടതി ശിക്ഷിച്ചത്. ഒരാളെ കോടതി വെറുതെ വിട്ടു.
പ ാകിസ്താൻ ആസ്ഥാനമായ തീവ്രവാദ സംഘത്തിൽപെട്ടവർ 2005 ജൂൈലയിലാണ് രാമജന്മഭൂമി-ബാബ്റി മസ്ജിദ് തർക്കഭൂമിയിലുള്ള താത്ക്കാലിക ക്ഷേത്രത്തിൽ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് രണ്ട് നാട്ടുകാർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാർ നടത്തിയ വെടിവെപ്പിൽ അഞ്ച് ജെയ്ശെ മുഹമ്മദ് തീവ്രവാദികളും കൊല്ലപ്പെട്ടു.
ഇർഫാൻ, മുഹമ്മദ് ഷക്കീൽ, മുഹമ്മദ് നസീം, മുഹമ്മദ് അസീസ്, ആസിഫ് ഇഖ്ബാൽ, ഫാറൂഖ് എന്നീ അഞ്ച് പ്രതികളേയും പ്രയാഗ്രാജിലെ നൈനി ജയിലിലായിരുന്നു പാർപ്പിച്ചിരുന്നത്. സുരക്ഷാ കാരണങ്ങളാൽ ജയിലിൽ വെച്ചു തന്നെയാണ് പ്രതികളുടെ ശിക്ഷ വിധിച്ചത്.
തീർഥാടകരെന്ന വ്യാജേന നേപ്പാൾ അതിർത്തി വഴിയാണ് തീവ്രവാദികൾ ഇന്ത്യയിലെത്തിയത്. അയേധ്യയിലെത്തിയ തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ രമേഷ് പാണ്ഡേ എന്ന ഗൈഡ് കൊല്ലപ്പെട്ടിരുന്നു. തുടർന്ന് തീവ്രവാദികളും സി.ആർ.പി.എഫ് ജവാൻമാരും തമ്മിൽ നടന്ന വെടിവെപ്പിലാണ് ജെയ്ശെ മുഹമ്മദ് തീവ്രവാദികൾ കൊല്ലപ്പെട്ടത്.
അഞ്ച് എ.കെ 57 തോക്കുകൾ, അഞ്ച് എം.1911 കൈത്തോക്കുകൾ, ആർ.പി.ജി -7 ഗ്രനേഡ് ലോഞ്ചർ, എം.67 ഗ്രനേഡുകൾ എന്നിവ സംഭവ സ്ഥാലത്തു നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.