മുംബൈ: 2008ലെ മാേലഗാവ് സ്ഫോടനകേസിൽ തീവ്രവാദ പ്രവർത്തനം ആരോപിച്ച് യു.എ.പി.എ നിയമം ചുമത്തിയതിനെതിരെ പ്രതി െലഫ്. കേണൽ ശ്രീകാന്ത് പുരോഹിത് നൽകിയ ഹരജി പ്രത്യേക എൻ.െഎ.എ കോടതി തള്ളി. സൈനിക ഉദ്യോഗസ്ഥനെന്ന നിലയിൽ യു.എ.പി.എ നിയമം ചുമത്താൻ മുൻകൂറായി കേന്ദ്ര സർക്കാറിെൻറയോ സർക്കാർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥെൻറയോ പ്രത്യേക അനുമതി വേണമെന്നാണ് ചട്ടം.
2009 ജനുവരി 17ന് മഹാരാഷ്ട്ര അഡീഷനൽ ചീഫ് സെക്രട്ടറി (ആഭ്യന്തരം) ആണ് പുരോഹിതിനെതിരെ യു.എ.പി.എ ചുമത്താൻ അനുമതി നൽകിയത്. ഇതിലെ നിയമസാധുത ചോദ്യംചെയ്താണ് പുരോഹിത് ഹരജി നൽകിയത്. നടപടിക്രമം പാലിച്ചാണ് അനുമതി നൽകിയതെന്ന് വ്യക്തമാക്കി പ്രത്യേക കോടതി ജഡ്ജി വിനോദ് പദാൽകറാണ് ഹരജി തള്ളിയത്. കേസിൽ കുറ്റം ചുമത്തുന്ന നടപടികൾ അടുത്ത വെള്ളിയാഴ്ച തുടങ്ങുമെന്ന് കോടതി വ്യക്തമാക്കി. അതിനിടയിൽ പുരോഹിതിന് അപ്പീൽ നൽകാം.
നേരത്തെയും യു.എ.പി.എക്ക് എതിരെയുള്ള പുരോഹിതിെൻറ ഹരജി എൻ.െഎ.എ കോടതി തള്ളിയിരുന്നു. തുടർന്ന്, പുരോഹിത് ബോംെബ ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും പുതിയ ഹരജിയുമായി വിചാരണ കോടതിയെ തന്നെ സമീപിക്കാൻ നിർദേശിക്കുകയാണ് ചെയ്തത്. കുറ്റം ചുമത്തൽ തടയണമെന്ന ആവശ്യവും അന്ന് ഹൈകോടതി തള്ളി. സെപ്റ്റംബറിൽ കേസിൽ കുറ്റം ചുമത്തൽ തുടങ്ങാനിരിക്കെയാണ് പുരോഹിത് യു.എ.പി.എ നിയമം ചുമത്തിയതിനെതിരെ എൻ.െഎ.എ കോടതിയിൽ വീണ്ടും ഹരജി നൽകിയത്.
നേരത്തെ സുപ്രീംകോടതി വിധിയെത്തുടർന്ന് പുരോഹിത് അടക്കമുള്ള പ്രതികൾെക്കതിരെ ചുമത്തിയ മഹാരാഷ്ട്രയിലെ കരിനിയമമായ മകോക നിയമം പിൻവലിച്ചിരുന്നു. എന്നാൽ, തെളിവുകളുടെ അഭാവത്തിൽ സാധ്വി പ്രഞ്ജ സിങ് ഠാകുറിനെ കേസിൽനിന്ന് ഒഴിവാക്കണമെന്ന എൻ.െഎ.എയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു. മകോക നിയമം ഉപേക്ഷിച്ചതോടെ പുരോഹിത്, പ്രഞ്ജ സിങ് അടക്കം കേസിലെ 11 പ്രതികൾ ജാമ്യത്തിൽ ജയിലിന് പുറത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.