ന്യൂഡല്‍ഹി: അസഹിഷ്ണുത വിഷയത്തില്‍ ലോക്സഭയിലെ ചര്‍ച്ചയില്‍ പ്രതിപക്ഷം മോദിസര്‍ക്കാറിനെതിരെ ആഞ്ഞടിച്ചു. കലാ, സാംസ്കാരിക, അക്കാദമിക് മേഖലകളില്‍നിന്നടക്കം ഉയര്‍ന്ന പ്രതിഷേധം അവഗണിക്കാന്‍ അനുവദിക്കില്ളെന്നും അസഹിഷ്ണുതയുടെ വക്താക്കള്‍ക്ക് മൗനസമ്മതം നല്‍കുന്ന സമീപനം സര്‍ക്കാര്‍ തിരുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് സഹിഷ്ണുത മാത്രമേയുള്ളൂവെന്നും മറിച്ചുള്ള വാദങ്ങള്‍ മോദിസര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനുള്ളതാണെന്നുമായിരുന്നു ഭരണപക്ഷത്തിന്‍െറ പ്രതിരോധം.
ബീഫ് വിളമ്പുന്നോയെന്ന് അറിയാന്‍ അടുക്കളയിലേക്ക് പൊലീസിനെ അയക്കുകയല്ല, മറിച്ച് പാവപ്പെട്ടവന്‍െറ അടുക്കള രണ്ടു നേരമെങ്കിലും പുകയുന്നുണ്ടോയെന്ന് തിരക്കുകയാണ് ഭരണകൂടത്തിന്‍െറ പണിയെന്ന് ചര്‍ച്ചക്ക് തുടക്കമിട്ട സി.പി.എമ്മിലെ മുഹമ്മദ് സലീം പറഞ്ഞു. അഭിപ്രായം പറയാന്‍പോലും സ്വാതന്ത്ര്യമില്ലാത്ത നിലയാണ് ഇപ്പോഴുള്ളതെന്ന് കോണ്‍ഗ്രസിലെ കെ.സി. വേണുഗോപല്‍ പറഞ്ഞു. അതേസമയം, മോദി അധികാരത്തിലേറിയ ശേഷം ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷം കുറഞ്ഞുവെന്ന് ബി.ജെ.പിയിലെ മീനാക്ഷി ലേഖി പറഞ്ഞു. ചര്‍ച്ച ചൊവ്വാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.