മോദിയുടെ മൗനം രാഷ്ട്രീയ തന്ത്രം –തരൂര്‍

ന്യൂഡല്‍ഹി:  ബി.ജെ.പി നേതാക്കളുടെയും എം.പിമാരുടെയും വിവാദ പ്രസ്താവനകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം മന$പൂര്‍വമാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നവരോട് രാജിയാവശ്യപ്പെടാന്‍ മോദി തയാറാവണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. താജ്മഹല്‍ ഹോട്ടലില്‍ നടക്കുന്ന ജയ്പൂര്‍ സാഹിത്യോത്സവത്തിന് മുന്നോടിയായ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ സമാധാനാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്ന വര്‍ഗീയ വിഷം വമിപ്പിക്കുന്ന പ്രസ്താവന നടത്തുന്ന മന്ത്രിമാരെ തള്ളാനും രാജിയാവശ്യപ്പെടാനും മോദിക്ക് സാധിക്കും. എന്നാല്‍, മോദി മന$പൂര്‍വം നിശ്ശബ്ദത പാലിക്കുന്നത് രാഷ്ട്രീയ തന്ത്രമാണെന്നും തരൂര്‍ ആരോപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.