ദുരിതാശ്വാസ വസ്തുക്കളില്‍ ജയലളിതയുടെ ചിത്രം; സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശം

ചെന്നൈ: പ്രളയം വ്യാപക ദുരന്തം വിതച്ച ചെന്നൈയില്‍ സന്നദ്ധ സംഘടനകള്‍ നല്‍കുന്ന വസ്തുക്കളില്‍ ജയലളിതയുടെ ചിത്രം പതിക്കുന്നത് പ്രതിഷേധത്തിനിടയാക്കുന്നു. ദുരിതാശ്വാസ സാമഗ്രികളില്‍ മുഖ്യമന്ത്രിയുടെ ചിത്രം പതിക്കുന്നത് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വിമര്‍ശത്തിനിടയാക്കി. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നത്തെുന്ന ദുരിതാശ്വാസ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നത് എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരാണ്. ഇവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ജയലളിതയുടെ ചിത്രം പതിച്ച് ഇവ ജനങ്ങളിലത്തെുന്നത്.

Friends, just registering my anguish. Many of my friends and others who had gone to Cuddalore with relief materials...

Posted by Deepak Raj on Friday, 4 December 2015

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്‍്റെ ഇടപെടല്‍ കാര്യക്ഷമമല്ളെന്ന് വിമര്‍ശം ഉയര്‍ന്നിരുന്നു. പ്രതികൂല കാലാവസ്ഥയോട് മല്ലടിച്ച് തളര്‍ന്ന ജനം ക്ഷമനശിച്ച് പ്രതിഷേധവുമായി റോഡിലിറങ്ങിത്തുടങ്ങിയത് സര്‍ക്കാറിന് വന്‍ തിരിച്ചടിയായി. വെള്ളക്കെട്ടുകള്‍ ഒഴിഞ്ഞുപോയതോടെ നഗരത്തിന്‍െറ പല പ്രദേശങ്ങളിലും വിവിധ ആവശ്യങ്ങളുമായി ജനങ്ങള്‍ വ്യാപകമായി റോഡുകള്‍ ഉപരോധിച്ചു. പ്രളയം വ്യാപക ദുരന്തം വിതച്ച ചെന്നൈ ജാഫര്‍ഖാന്‍ പേട്ടയില്‍ മണിക്കൂറുകളോളം റോഡ് ഉപരോധം നടന്നു. ഭക്ഷണവും വെള്ളവും എത്തിക്കണമെന്നും അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കണമെന്നും ആവശ്യപ്പെട്ടാണ് നൂറുകണക്കിനു പേര്‍ റോഡിലിറങ്ങിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.