ഡൽഹിയിൽ കാർ നിയന്ത്രണത്തിന്​ ഒറ്റ– ഇരട്ട നമ്പർ ഫോർമുല ജനുവരി മുതൽ

ന്യൂഡൽഹി: ട്രാഫിക് നിയന്ത്രണത്തിനും മലിനീകരണം തടയുന്നതിനും  ഡൽഹി സർക്കാർ ഏർെപ്പടുത്തിയ ഒറ്റ– ഇരട്ട നമ്പർ ഫോർമുല ജനുവരി ഒന്നുമുതൽ 15 വരെ നടപ്പാക്കും. തീയതികൾ അടിസ്ഥാനമാക്കിയായിരിക്കും ഫോർമുല നടപ്പാക്കുക.

1,3,5,7... തുടങ്ങിയ തീയതികളിൽ  ഒറ്റസംഖ്യ നമ്പരുള്ള കാറുകൾക്കും 2,4,6,8... തീയതികളിൽ  ഇരട്ടസംഖ്യ നമ്പരുള്ള കാറുകൾക്കും നിരത്തിൽ ഇറങ്ങാൻ അനുമതി നൽകുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് ഡൽഹി ഗതാഗത മന്ത്രി ഗോപാൽ റായ് പ്രഖ്യാപിച്ചു. രാവിലെ എട്ടു മണിമുതൽ രാത്രി എട്ടുവരെയാണ് നിയന്ത്രണമെന്നും ഞായറാഴ്ച എല്ലാ കാറുകൾക്കും നിരത്തിൽ ഇറങ്ങാമെന്നും അദ്ദേഹം അറിയിച്ചു.

അപകടകരമായ നിലയിൽ ഉയർന്നുകൊണ്ടിരിക്കുന്ന വായു മലിനീകരണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡൽഹി സർക്കാർ ഒറ്റ– ഇരട്ട നമ്പർ ഫോർമുല നടപ്പിലാക്കുന്നത്. പദ്ധതിയുടെ രൂപ രേഖ ഡിസംബർ 25 ഒാടെ തയാറാവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.