ഹൈദരാബാദ്: ഉസ്മാനിയ സര്‍വകലാശാലയില്‍ ബീഫ് ഫെസ്റ്റ് നടത്താനുള്ള വിദ്യാര്‍ഥികളുടെ ശ്രമം തടഞ്ഞു. സംഭവത്തില്‍ 16 വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ബി.ജെ.പി എം.എല്‍.എയും അറസ്റ്റിലായിട്ടുണ്ട്. സമുദായിക സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് എം.എല്‍.എ രാജ സിംഗിനെയാണ് അറസ്റ്റ് ചെയ്തത്. ബീഫ് ഫെസ്റ്റിനെതിരെ ഇയാള്‍ പ്രതിഷേധ റാലി പ്ളാന്‍ ചെയ്തിരുന്നു.
സംഭവത്തെ തുടര്‍ന്ന് കനത്ത പൊലീസ് കാവലില്‍ ആണ് ഉസ്മാനിയ കാമ്പസ്. വിദ്യാര്‍ഥികളെ തടയാന്‍ ബാരിക്കേഡുകള്‍ തീര്‍ത്തിട്ടുണ്ട്.
കോടതി വിലക്ക് നിലനില്‍ക്കെ മനുഷ്യാവകാശ ദിനത്തില്‍ കാമ്പസിനകത്ത് ബീഫ് ഫെസ്റ്റ് നടത്താന്‍ ഒരു പറ്റം വിദ്യാര്‍ഥികള്‍ തീരുമാനിക്കുകയായിരുന്നു. രാജ്യം അസഹിഷ്ണുതയുടെ മധ്യേ കടന്നുപോവുമ്പോള്‍ തെരഞ്ഞെടുപ്പിനുള്ള ഓരോ വ്യക്തിയുടെയും അവകാശത്തിനുവേണ്ടിയാണ് ഫെസ്റ്റ് നടത്താന്‍ തീരുമാനിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.