മധ്യപ്രദേശില്‍ മന്ത്രിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ 10 രൂപ!

ഭോപാല്‍: പത്തുരൂപ നല്‍കിയാല്‍ മധ്യപ്രദേശ് ഭക്ഷ്യ പൊതുവിതരണ മന്ത്രി കന്‍വര്‍ വിജയ് ഷാക്കൊപ്പം സെല്‍ഫിയെടുക്കാം. ബ്രിട്ടീഷ് രാജ്ഞിയുടെ മകള്‍ അന്ന രാജകുമാരിയെ ഹസ്തദാനം ചെയ്യുന്നതിനും ചിത്രം പകര്‍ത്തുന്നതിനുമായി പണം ഈടാക്കുന്ന മാതൃക സ്വീകരിച്ചാണ് മന്ത്രി സ്വന്തം  മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ചിത്രമെടുക്കാന്‍ അവസരം നല്‍കിയത്. അന്ന രാജകുമാരിക്കൊപ്പം സെല്‍ഫിയെടുക്കുന്നതിന് ലഭിക്കുന്ന പണം ബ്രിട്ടീഷ് രാജകുടുംബം സാമൂഹികപ്രവര്‍ത്തനത്തിനാണ് വിനിയോഗിക്കുന്നത്.
സമാനമായി സെല്‍ഫിയെടുത്ത് ലഭിക്കുന്ന പണം ഉപയോഗിച്ച് ഹര്‍സ്വാദ് മണ്ഡലത്തില്‍ ആദിവാസികള്‍ക്ക് വൃദ്ധസദനം പണിയുമെന്നാണ് മന്ത്രിയുടെ വാഗ്ദാനം. എന്നാല്‍, പണം നല്‍കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും സെല്‍ഫിയെടുക്കാന്‍ അവസരം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങളുടെ സെല്‍ഫി ഭ്രമം സമൂഹത്തിന് ഉപകാരപ്രദമാവുന്ന രീതിയിലേക്ക് മാറ്റുകയാണ് തന്‍െറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, സംഭവം വിവാദമായതോടെ പണം നല്‍കി സെല്‍ഫിയെടുക്കാന്‍ ആലോചന നടക്കുന്നതേയുള്ളൂവെന്നും തീരുമാനമായിട്ടില്ളെന്നും മന്ത്രി തിരുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.