ന്യൂഡല്‍ഹി: ഡല്‍ഹി സെക്രട്ടറിയേറ്റിലെ സി.ബി.ഐ റെയ്ഡില്‍ കേന്ദ്രസര്‍ക്കാറിന് പങ്കില്ലെന്ന് കേന്ദ്ര പാര്‍ലമെന്‍ററി കാര്യമന്ത്രി വെങ്കയ്യ നായിഡു. സ്വതന്ത്ര ഏജന്‍സിയായ സി.ബി.ഐയെ നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാരല്ല. കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയെ നിരീക്ഷിക്കാറില്ലെന്നും ഇത്തരം സംഭവങ്ങളെ ആയുധമാക്കുന്നത് ആംആദ്മി സര്‍ക്കാറിന്‍റെ ശീലമാണെന്നും അദ്ദേഹം ആരോപിച്ചു.
റെയ്ഡ് കെജ് രിവാളിനെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും അദ്ദേഹത്തിന്‍റെ ഒാഫീസിൽ സി.ബി.ഐ റെയ്ഡ് നടത്തിയിട്ടില്ലെന്നും ധനകാര്യ മന്ത്രി അരുൺ ജെറ്റ്ലി രാജ്യസഭയിൽ പറഞ്ഞു. എന്നാൽ ജെറ്റ്ലി കളവ് പറയുകയാണെന്നും തന്‍റെ ഒാഫീസിലെ ഫയലുകൾ സി.ബി.ഐ പരിശോധിച്ചുവെന്നും കെജ് രിവാളും തിരിച്ചടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.